തിരുവനന്തപുരം:
ഖുർആനിലെ സാങ്കേതിക പദാവലികളെ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി പരമത വിദ്വേഷം ലക്ഷ്യംവെച്ച് പ്രചരിപ്പിക്കുന്നത് തടയണമെന്ന് ഇസ്ലാംമത പണ്ഡിതർ തിരഞ്ഞെടുപ്പ് കമീഷനോടും മറ്റ് അധികാരികളോടും ആവശ്യപ്പെട്ടു.
ഹലാൽ, ജിഹാദ് പോലുള്ള സാങ്കേതിക പദങ്ങൾ ഹിന്ദുത്വ സംഘടനകൾക്കൊപ്പം മതേതര കക്ഷികളിൽപെട്ടവരും നിരുത്തരവാദപരമായി ഉപയോഗിക്കുന്നു.
ഇതിലൂടെ രാജ്യത്തെ ഒരു വിഭാഗത്തിൻറെ മതവികാരം വ്രണപ്പെടുത്തുകയും ഇതര വിഭാഗങ്ങളിൽ തെറ്റിദ്ധാരണയും വെറുപ്പും വളർത്തുകയും ചെയ്യുന്നു. വിഷയം ഗൗരവമായി കണ്ട് അതിൽനിന്ന് വിട്ടുനിൽക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ ആർജവം കാട്ടണം.