Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റിന്റെ പേരില്‍ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ കേസെടുത്ത നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി യു എസ് റിപ്പോര്‍ട്ട്. മനുഷ്യാവകാശ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് പ്രശാന്ത് ഭൂഷണിനെതിരായി ഒരു ട്വീറ്റിന്റെ പേരില്‍ കോടതി അലക്ഷ്യ നടപടി സ്വീകരിച്ചതിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

മാധ്യമപ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരദരാജിനെതിരെ കേസെടുത്ത നടപടിയെക്കുറിച്ചും യുഎസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വലിയ ഭീഷണിയാണ് നേരിടുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമൂഹമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളെ ക്രിമിനല്‍ നിയമങ്ങള്‍ ഉപയോഗിച്ച് നേരിടുന്ന കേന്ദ്ര നടപടിയേയും, സെന്‍സര്‍ഷിപ്പിനെയും, വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്ന നടപടിയേയും യുഎസ് കുറ്റപ്പെടുത്തി

By Divya