Mon. Dec 23rd, 2024
കോഴിക്കോട്:

ഹാദിയ കേസില്‍ ലവ് ജിഹാദ് കാണാനാകില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ബാബു. ഹാദിയ കേസ് ലവ് ജിഹാദാണെന്ന തരത്തില്‍ വലിയ രീതിയിലുള്ള പ്രചരണം സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വരുമ്പോഴാണ് ആര്‍ വി ബാബുവിന്റെ പ്രതികരണം.

അഖില-ഹാദിയ കേസ് ലവ് ജിഹാദ് കേസല്ല. വിവാഹത്തിന് മുമ്പ് എന്തിനാണ് ഈ കുട്ടികളെ മതപഠന കേന്ദ്രത്തില്‍ കൊണ്ടു പോയി ആക്കുന്നത് എന്നായിരുന്നു ആര്‍ വി ബാബു ചോദിച്ചത്. ഹാദിയ കേസില്‍ ലവ് ജിഹാദില്ല. അതില്‍ പ്രണയമില്ലായിരുന്നല്ലോ. ആ കേസിലെ വിവാഹം എന്നത് പിന്നീട് വന്ന കാര്യമാണ്.

കൊല്ലത്ത് നിന്നുള്ള ഒരുവ്യക്തിയെ കണ്ടെത്തി വിവാഹം കഴിപ്പിക്കുകയാണ് ചെയ്തത്. നിങ്ങള്‍ തെറ്റിദ്ധരിച്ചെങ്കില്‍ അത് തിരുത്തണമെന്നുമാണ്. പെണ്‍കുട്ടിയെ കാണാനില്ല എന്ന് കാണിച്ച് വീട്ടുകാര്‍ പരാതി നല്‍കുന്നു, ആ സമയത്തൊന്നും ഇങ്ങനെയൊരു ആണ്‍കുട്ടി ചിത്രത്തിലേ ഇല്ല. അവിടെ കോടതിയെ തെറ്റിദ്ധരിപ്പിക്കാനും അന്വേഷണ ഏജന്‍സിയെ തെറ്റിദ്ധരിപ്പിക്കാനും തട്ടിക്കൂട്ടിയുണ്ടാക്കിയ കല്ല്യാണമാണിത്,’ ആര്‍ വി ബാബു പറഞ്ഞു.

By Divya