Mon. Dec 23rd, 2024
തിരുവനന്തപുരം:

തൃത്താല എംഎല്‍എ വിടി ബല്‍റാം തന്നെയും തെറിവിളിച്ചിട്ടുണ്ടെന്ന് എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അശോകന്‍ ചരുവിലിൻ്റെ പോസ്റ്റ്. രണ്ട് വര്‍ഷം മുമ്പാണ് തനിക്ക് ഇത്തരത്തിലൊരു അനുഭവമുണ്ടായതെന്നും ചെറിയ കുഞ്ഞുങ്ങള്‍ക്ക് എതിരായുള്ള ലൈംഗിക അതിക്രമത്തെ ന്യായീകരിക്കാന്‍ വേണ്ടിയാണ് എംഎല്‍എ അന്ന് ഇങ്ങനെ തെറി വിളിച്ചതെന്നും അശോകന്‍ ചരുവില്‍ പറയുന്നു.

വി ടി ബല്‍റാമിൻ്റെതെന്ന് പറയുന്ന ഫേസ്ബുക്ക് മെസഞ്ചര്‍ ചാറ്റ് പുറത്ത് വിട്ടു കൊണ്ടാണ് അശോകന്‍ ചരുവിലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ സമാനമായ അനുഭവമുണ്ടായിരുന്നതായി എഴുത്തുകാരി കെ ആര്‍ മീരയും പറഞ്ഞിരുന്നു. തൃത്താല സ്ഥാനാര്‍ത്ഥി എം ബി രാജേഷിനെക്കുറിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വി ടി ബല്‍റാമിൻ്റെ തെറിവിളിയെക്കുറിച്ചും പരാമര്‍ശിച്ചത്.

By Divya