Mon. Dec 23rd, 2024
തിരുവനന്തപുരം:

ലൗ ജിഹാദ്​ നടക്കു​ന്നുണ്ടോയെന്ന്​ പരിശോധിക്കണമെന്ന കേരള കോൺഗ്രസ്​ നേതാവ്​ ജോസ്​ കെ മാണിയുടെ പ്രസ്​താവന എൽഡിഎഫ്​ നിലപാടല്ലെന്ന്​ സിപിഐ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ​ജോസ്​ കെ മാണിയുടെ പ്രസ്​താവന വ്യക്​തിപരമാണ്​, അത്​ വിശദീകരിക്കേണ്ടത്​ അ​ദ്ദേഹമാണെന്നും കാനം പറഞ്ഞു.

ലൗ ജിഹാദ്​ സംബന്ധിച്ച പ്രചരണം മതമൗലികവാദികളാണ്​ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പ്രായപൂർത്തിയായവർക്ക്​ഇഷ്ടമുള്ളവരെ വിവാഹം ചെയ്യാം. മതവിശ്വാസമനുസരിച്ചും അല്ലാതെയും വിവാഹമാകാം. ഇതൊക്കെ രാജ്യത്ത്​ നടന്നുകൊണ്ടിരിക്കുന്നതാണെന്നും കാനം പറഞ്ഞു.

By Divya