Fri. Jul 18th, 2025
പൂഞ്ഞാർ:

പൂഞ്ഞാറിലെ എല്‍ഡിഎഫ് പ്രചാരണ ജാഥയിലേക്ക് പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ വാഹനം ഇടിച്ചു കയറ്റിയതായി ആരോപണം. പൂഞ്ഞാര്‍ തെക്കേകര കൈപ്പിളളിയില്‍ വെച്ചായിരുന്നു സംഭവം. അപകടത്തില്‍ പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബൈക്കില്‍ അമിത വേഗതയില്‍ വന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തന്റെ വാഹനത്തില്‍ വന്നിടിക്കുകയായിരുന്നുവെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ടയില്‍ പ്രകടനം നടത്തി.

By Divya