Mon. Dec 23rd, 2024
സൗദി:

യുഎഇയിൽ മാർച്ച് 31ന് ശേഷം അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന നടപടി. യാത്രാ പ്രതിസന്ധി കണക്കിലെടുത്ത് സന്ദർശക വിസയിൽ എത്തിയവർക്കും മാർച്ച് 31 വരെ വിസാ കലാവധി യുഎഇ നീട്ടിനൽകിയിരുന്നു. നിയമലംഘകരായി രാജ്യത്ത് തുടരുന്ന ആയിരങ്ങൾ ഇനിയും ഉണ്ടെന്നാണ് കണ്ടെത്തൽ. ഇവർ നാടുവിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണം.

മാർച്ച് 31 കഴിഞ്ഞാലുടൻ അനധികൃതമായി രാജ്യത്ത് തുടരുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് മുന്നറിയിപ്പ് നൽകി. നിയമലംഘകരെ കണ്ടെത്താൻ ഏപ്രിൽ ഒന്നു മുതൽ പരിശോധന ശക്തമാക്കും.

കൊവിഡ് വ്യാപനത്തെ തുടർന്നുള്ള യാത്രാ വിലക്ക് കൂടി കണക്കിലെടുത്താണ് യുഎഇയിൽ കുടുങ്ങിയവർക്ക് രാജ്യം വിടാനുള്ള സാവകാശം പല തവണകളിലായി അധികൃതർ നീട്ടി നൽകിയത്.

By Divya