Mon. Dec 23rd, 2024
അബുദാബി:

റമദാനില്‍ അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളുടെ പ്രവൃത്തി സമയം അഞ്ചു മണിക്കൂറാക്കി പരിമിതപ്പെടുത്തി. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 3.30 വരെയാകും ക്ലാസുകള്‍ നടക്കുകയെന്ന് അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ്(അഡെക്)അറിയിച്ചു. അവധിക്ക് ശേഷം ഏപ്രില്‍ 11നാണ് അബുദാബിയില്‍ സ്‌കൂളുകള്‍ തുറക്കുന്നത്.

ഇ ലേണിങും സ്‌കൂളില്‍ നേരിട്ടെത്തിയുള്ള പഠനവും ചേര്‍ന്ന് ഹൈബ്രിഡ് മോഡല്‍ തുടരും. വ്രതാരംഭം ഏപ്രില്‍ 13നായിരിക്കുമെന്നാണ് പ്രവചനം.

By Divya