ദുബൈ:
സേവനങ്ങൾക്കായി കൂടുതൽ മികച്ച റോബോട്ടുകളും ടെക്നോളജിയുടെ സഹായത്തോടെയുള്ള സർക്കാർ സേവനങ്ങളും ഉൾപ്പെടെ ഭാവികാലം ആവശ്യപെടുന്ന സാങ്കേതിത്തികവിലേക്കുയരാനൊരുങ്ങി ദുബൈ മുനിസിപാലിറ്റി. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും നഗരത്തിലുടനീളം സന്തോഷം വർദ്ധിപ്പിക്കുന്നതിനുമായി ‘ഫ്യൂച്ചറിസ്റ്റ് സാങ്കേതികവിദ്യകൾ’ ഉടൻ നടപ്പാക്കുമെന്ന് വാർഷിക ഡിജിറ്റൽ ഫോറത്തിെന്റെ ആദ്യ എഡിഷൻ പ്രഖ്യാപിച്ചു.
ഭാവിയിൽ 70ൽപ്പരം സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിച്ച് സംരംഭങ്ങളൊരുക്കും. കസ്റ്റമർ എക്സ്പീരിയൻസ്, ബിസിനസ് ഓട്ടോമേഷനിലേക്കുള്ള മാറ്റം, ഡിജിറ്റൽ ഓപ്പറേറ്റിംഗ് മോഡൽ, സിറ്റി മാനേജ്മെൻറ്, പ്രതിരോധശേഷിയുള്ളതും സുരക്ഷിതവുമായ ഇൻഫ്രാസ്ട്രക്ചർ, ആർടിഫിഷ്യൽ ഇൻറലിജൻസ്, ഇൻഫർമേഷൻ മാനേജ്മെൻറ്, റെക്കോർഡ് സിസ്റ്റം എന്നിവ ഡിജിറ്റൽവത്കരിക്കുമെന്ന് ദുബൈ മുനിസിപാലിറ്റി ഐടി ഡയറക്ടർ അസ്മഹാൻ അൽ സറൂണി പറഞ്ഞു.
നൂതന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ പ്രാധാന്യവും സ്മാർട്ട് സിറ്റികളുടെ വികസനത്തിൽ അതിന്റെ പങ്കും കണക്കിലെടുത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസി, ഇൻറർനെറ്റ് ഓഫ് തിംഗ്സ്, റോബോട്ടിക്സ്, ബ്ലോക്ക് ചെയിൻ, ബിഗ് ഡാറ്റ തുടങ്ങിയ നൂതന സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തിയാണ് സ്മാർട്ട് നഗരങ്ങളുടെ പട്ടികയിൽ ദുബൈ നഗരത്തെ നേതൃസ്ഥാനത്ത് എത്തിക്കാൻ മുനിസിപാലിറ്റി പദ്ധതികളാവിഷ്കരിക്കുന്നത്.