Wed. Oct 8th, 2025
തിരുവനന്തപുരം:

കൊല്ലം രൂപതയ്ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. സഭയ്ക്ക് പ്രതിബദ്ധത മല്‍സ്യമേഖലയിലെ ഇടനിലക്കാരോടാണെന്നും നിലപാട് തൊഴിലാളികളുടെ വരുമാന വർദ്ധനവിനെതിരാണെന്നും മന്ത്രി ആരോപിച്ചു. ഇടയലേഖനത്തിലുള്ളത് പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ ദുരാരോപണങ്ങള്‍ മാത്രമാണെന്ന് മന്ത്രി പറഞ്ഞു.

തനിക്കെതിരെ സ്ഥാപിത താല്‍പര്യക്കാരുെട ഗൂഢാലോചനയുണ്ട്. പ്രമാണികള്‍ക്കെതിരായ നിലപാടുകളാണ് കാരണം. തന്റേത് തൊഴിലാളി താല്‍പര്യമാണ്. ഇഎംസിസിയുമായുള്ള ധാരണ മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവര്‍ അറിഞ്ഞിരിക്കാം. അത് അനൗപചാരിക ആശയവിനിമയം മാത്രമാണ്.

By Divya