Mon. Dec 23rd, 2024
ദുബൈ:

സുഹൃത്​ രാജ്യങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ട്​ യുഎഇ മറ്റ്​ രാജ്യങ്ങളിലേക്ക്​ അയച്ചത്​ രണ്ട്​ കോടി ഡോസ്​ വാക്​സിൻ. 26 രാജ്യങ്ങളിലേക്കാണ്​ യുഎഇയുടെ സഹായമൊഴുകിയത്​. അബൂദബി കേന്ദ്രീകരിച്ച്​ രൂപവത്​കരിച്ച ഹോപ്​കൺസോർഷ്യത്തിന്റെ നേതൃത്വത്തിലാണ്​ വാക്​സിൻ എത്തിക്കുന്നത്​. വാക്​സി​ൻ സ്​റ്റോറേജിനായി അബൂദബി പോർട്ടിൽ വമ്പൻ സൗകര്യമൊരുക്കിയിട്ടുണ്ട്​.

മറ്റ്​ രാജ്യങ്ങളിലെ വിമാനത്താവളത്തിൽ എത്തിക്കുക മാത്രമല്ല, ആവശ്യമായ ആശുപത്രികളിലെത്തിച്ചുകൊടുക്കാനും യുഎഇ സൗകര്യമേർപെടുത്തിയിട്ടുണ്ടെന്ന്​ ഹോപ്​ കൺസോർഷ്യം ഓപറേഷൻസ്​ ചെയർമാൻ മുഹമ്മദ്​ ജമാ അൽ ഷംസി പറഞ്ഞു. മറ്റ്​ രാജ്യങ്ങളിലേക്ക്​ ഏറ്റവും എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്നതിനാലാണ്​ യുഎഇയിൽ നിന്ന്​ കൂടുതൽ സഹായം ഏർപെടുത്തുന്നത്​.

അബൂദബി ആരോഗ്യ വിഭാഗം, ഇത്തിഹാദ്​ കാർഗോ, അബൂദബി പോർട്ട്​ ഗ്രൂപ്പ്​ തുടങ്ങിയവയുമായി സഹകരിച്ചാണ്​ വാക്​സിൻ ഉൾപെടെയുള്ള മെഡിക്കൽ സഹായങ്ങൾ അയക്കുന്നത്​.

By Divya