Mon. Dec 23rd, 2024
Sajin Babu

കൊച്ചി:

ദേശിയ അന്തർദേശിയ പുരസ്കാരങ്ങൾ നേടിയ സജിൻ ബാബു സംവിധാനം ചെയ്ത ‘ബിരിയാണി’ എന്ന ചിത്രം ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള  കോഴിക്കോടുള്ള ആർ പി മാളിൽ പ്രദർശിപ്പിക്കും. നേരത്തെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് സംവിധായകന്‍ സജിന്‍ ബാബു തന്നെയായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

സിനിമയിൽ സെക്ഷ്വൽ സീനുകൾ കൂടുതലായതാണ് തീയറ്ററുമായി ബന്ധപ്പെട്ടപ്പോൾ മാനേജർ പറഞ്ഞതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ സജിൻ ബാബു പറഞ്ഞിരുന്നു.  സിനിമ പ്രദര്‍ശിപ്പിക്കാത്തതിനെതിരെ സജിന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് തീയേറ്റര്‍ മാനേജ്മെന്‍റ് നിലപാട് മാറ്റിയത്. സിനിമ പ്രദര്‍ശിപ്പിക്കാമെന്ന് മാനേജന്‍ തന്നെ വിളിച്ച് ഉറപ്പ് നല്‍കിയതായി സജിന്‍ ബാബു തന്നെയാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

പ്രദർശനങ്ങൾ ചാർട്ട് ചെയ്യുകയും, പോസ്റ്റർ ഒട്ടിക്കുകയും, കാശ് അടക്കുകയും ചെയ്തതിന് ശേഷം ആയിരുന്നു സിനിമ പ്രദർശിപ്പിക്കില്ല എന്ന് അറിയിച്ചിരുന്നത്.  രാജ്യത്തെ സെൻസർ ബോർഡ് A സർട്ടിഫിക്കറ്റോടുകൂടി ക്ലിയർ ചെയ്ത സിനിമ പ്രദർശിപ്പിക്കില്ലെങ്കിൽ ആദ്യമേ വ്യക്തമാക്കേണ്ടതാണെന്നും സജിൻ ബാബു പറഞ്ഞിരുന്നു.

https://www.youtube.com/watch?v=SaH8EtyaIH0

 

By Binsha Das

Digital Journalist at Woke Malayalam