Sat. Nov 23rd, 2024
മസ്കറ്റ്:

ഒമാനില്‍ വീണ്ടും രാത്രി യാത്രാ വിലക്ക് പ്രഖ്യാപിച്ചു. മാര്‍ച്ച് 28 ഞായറാഴ്ച മുതല്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. നിയമ ലംഘകര്‍ക്കെതിരെ  കര്‍ശന നടപടികളെടുക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മറ്റി അറിയിച്ചു.

ഒമാനില്‍ വര്‍ധിച്ചു വരുന്ന കൊവിഡ് കേസുകള്‍  കണക്കിലെടുത്താണ്  സുപ്രീം കമ്മറ്റിയുടെ തീരുമാനം. മാര്‍ച്ച് 28 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 8 വ്യഴാഴ്ച  വരെയാണ് സഞ്ചാര വിലക്ക് നിലവിലുണ്ടാവുക. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയായിരിക്കും യാത്രാ വിലക്ക്. ഈ സമയങ്ങളില്‍ ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്നാണ്  ഒമാന്‍ സുപ്രീം കമ്മറ്റിയുടെ നിര്‍ദേശം.

By Divya