Thu. Jan 23rd, 2025
തിരുവനന്തപുരം:

മന്നം ജയന്തി അവധി സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിശദീകരണം പൊള്ളത്തരമെന്ന് എന്‍എസ്എസ് പ്രതികരിച്ചു. വസ്തുതകള്‍ തുറന്നുപറയുമ്പോള്‍ പരിഭവിച്ചിട്ട് കാര്യമില്ല. അവധി സംബന്ധിച്ച രണ്ട് നിവേദനങ്ങളിലും സര്‍ക്കാര്‍ നല്‍കിയത് പ്രതികൂല മറുപടിയാണ്.

മുന്നോക്കസംവരണ പട്ടിക പ്രസിദ്ധീകരിക്കാത്തത് പെരുമാറ്റച്ചട്ടം മൂലമെന്ന വാദം തെറ്റാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം എന്‍എസ് എസും സിപിഎമ്മും തമ്മില്‍ ശത്രുതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി.

മന്നം ജയന്തിക്ക് നിയന്ത്രിത അവധി നല്‍കുന്നത് സര്‍ക്കാര്‍ പരിശോധിച്ചിരുന്നുവെന്നും റിസര്‍വ് ബാങ്ക് അനുമതി ലഭിച്ചില്ലെന്നും പിണറായി പറഞ്ഞു. ശബരിമലയിലെ എല്‍ഡിഎഫ് നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി .എന്‍എസ്എസിനോട് ശത്രുതയില്ല. എന്‍എസ്എസിന്റെ അവകാശങ്ങള്‍ അവര്‍ സംരക്ഷിക്കട്ടെയെന്നും കാനം പറഞ്ഞു.

By Divya