Thu. Jan 23rd, 2025
ന്യൂഡല്‍ഹി:

ഇലക്ടറല്‍ ബോണ്ടുകള്‍ തടയാനാവില്ലെന്നു സുപ്രീംകോടതി. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ ബോണ്ടുകള്‍ നല്‍കാമെന്നും കോടതി വ്യക്തമാക്കി. ഇലക്ടറല്‍ ബോണ്ടുകള്‍ ഇല്ലെങ്കില്‍ രാഷ്ട്രീയകക്ഷികള്‍ നേരിട്ടുള്ള പണമിടപാടു നടത്തുമെന്നുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം അംഗീകരിച്ചാണു കോടതി നടപടി.

കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ ബോണ്ടുകള്‍ പുറത്തിറക്കുന്നതു സ്‌റ്റേ ചെയ്യണം എന്ന ആവശ്യം കോടതി തള്ളി. ബോണ്ടുകളുടെ ഇടപാടില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നു കമ്മിഷന്‍ അറിയിച്ചു.

2018, 2019 വര്‍ഷങ്ങളില്‍ ബോണ്ടുകള്‍ പുറത്തിറക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യത്തിനു മുന്‍കരുതല്‍ സ്വീകരിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ വില്‍പന സ്‌റ്റേ ചെയ്യാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് എസ് എബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഏപ്രില്‍ ഒന്നു മുതല്‍ പത്ത് വരെയാണ് ബോണ്ടിന്റെ പുതിയ വില്‍പന നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ഇടക്കാല സ്‌റ്റേ അനുവദിക്കണം എന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സന്നദ്ധ സംഘടനയാണ് കോടതിയെ സമീപിച്ചത്.

By Divya