Fri. Nov 22nd, 2024
ന്യൂഡൽഹി:

നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ബിൽ. മാർച്ച് 22 ന് ലോക്‌സഭ ബിൽ പാസാക്കിയിരുന്നു. പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയി.

ഇന്ത്യൻ ജനാധിപത്യത്തിലെ ദുർദിനമാണെന്ന് അരവിന്ദ് കേജ്രിവാൾ പ്രതികരിച്ചു. ജനങളുടെ അധികാരത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കേജ്രിവാൾ പറഞ്ഞു. കോൺഗ്രസ്, ശിവ സേന, എൻസിപി, എസ്പി, ബിഎസ്പി ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ ബില്ലിനെതിരെ രംഗത്തുവന്നു. നരേന്ദ്ര മോദി സർക്കാർ ജനാധിപത്യം തകർക്കുകയാണെന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപിച്ചു.

By Divya