Mon. Dec 23rd, 2024
കൊച്ചി:

മദ്യനയത്തിൽ സംസ്ഥാന സർക്കാരിന് കെസിബിസിയുടെ രൂക്ഷ വിമർശനം. മദ്യനിരോധനം നടപ്പാക്കുമെന്ന് പറഞ്ഞ സർക്കാർ മദ്യശാലകൾ മൂന്നിരട്ടി വർദ്ധിപ്പിച്ചു. സർക്കാർ ജനങ്ങളോട് പറഞ്ഞ വാഗ്ദാനം ലംഘിച്ചുവെന്നും മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും കെസിബിസി വക്താവ് പറഞ്ഞു.

സഭയ്ക്ക് ഒരു പാർട്ടിയോടും അയിത്തമില്ലെന്നും നിയമസഭ തിരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളോടും തുറന്ന സമീപനമാണെന്നും ആർക്ക് വോട്ടു ചെയ്യണമെന്ന് സഭ പറയില്ലെന്നും കെസിബിസി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ സാമുദായിക സന്തുലിതാവസ്ഥ പാലിക്കണമെന്നും ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന നയം അംഗീകരിക്കാൻ കഴിയില്ലെന്നും കെസിബിസി വക്താവ് പ്രതികരിച്ചു.

അതേസമയം, കന്യാസ്ത്രീകൾക്കെതിരായ ആക്രമണത്തെ കത്തോലിക്ക സഭ അപലപിച്ചു. ഉത്തർ പ്രദേശിൽ കന്യാസ്ത്രീകൾക്കെതിരെ ഉണ്ടായത് വേദനിപ്പിക്കുന്ന നടപടിയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കെസിബിസി പറഞ്ഞു. എല്ലാ വിഭാഗങ്ങൾക്കും സുരക്ഷിതത്വം നൽകേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ പ്രാധാന്യം നൽകണമെന്നും ഫാ ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു.

By Divya