Mon. Dec 23rd, 2024
തിരുവനന്തപുരം:

മല്‍സ്യബന്ധനക്കരാര്‍ സര്‍ക്കാര്‍ അറിവോടെയെന്ന് കെഎസ്ഐഎന്‍സി. സര്‍ക്കാരും ഇഎംസിസിയും തമ്മിലുള്ള അസെന്‍ഡ് ധാരണാപത്രമനുസരിച്ചാണ് കരാര്‍ ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ ഓഫിസും കരാര്‍ അറിഞ്ഞെന്നതിന് തെളിവായി വാട്സാപ് ചാറ്റുകള്‍ പുറത്തായി.

സിംഗപ്പൂര്‍ പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കി. ധാരണാപത്രം ഒപ്പിടുന്ന കാര്യവും മുഖ്യമന്ത്രിയുടെ ഓഫിസിനെയും അറിയിച്ചു. ഇതോടെ കെഎസ്ഐഎന്‍സിയെയും എം ഡി എൻ പ്രശാന്തിനെയും പഴിചാരിയ സര്‍ക്കാര്‍ നീക്കത്തിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കരാര്‍ ഒപ്പിട്ടത് ഫിഷറീസ് സെക്രട്ടറിയുടെയും അറിവോടെയെന്നതിനും തെളിവ്.

By Divya