Mon. Dec 23rd, 2024
തിരുവനന്തപുരം:

എന്‍എസ്എസിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിമോചന സമരത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 1957 നേക്കാള്‍ വോട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ചു. അധികാരത്തില്‍ വന്നില്ലെങ്കിലും കൂടുതല്‍ വോട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ചു.

നേതൃപരമായ കഴിവ് എന്ന് പറയുന്നത് താഴെ തട്ടില്‍ നടക്കുന്നത് മനസ്സിലാക്കുക എന്നത് കൂടിയാണ്. എന്‍എസ്എസ് പേരെടുത്ത് വിമർശിച്ചത് തന്നോട് സ്നേഹമുള്ളത് കൊണ്ടാണെന്നു കാനം പറഞ്ഞു. എന്‍എസ്എസിന് അവരുടേതായ രാഷ്ട്രീയമുണ്ട്. അതാണ് അവർ പ്രകടിപ്പിക്കുന്നത്.

ഒരു അഭിപ്രായത്തോടും കമ്മ്യൂണിസ്റ്റുകാര്‍ക്ക് അസഹിഷ്ണുണതയില്ല. ഒരു കോടതി വിധിയോടും സർക്കാർ എതിർപ്പ് കാണിച്ചിട്ടില്ല. ശബരിമല കേസില്‍ പരാജയപ്പെട്ടുവെന്നത് പറഞ്ഞതില്‍ വേദനയുണ്ടാക്കിയെങ്കില്‍ മാറ്റിപ്പറയാം.

ആർഎസ്എസിന്‍റെ വനിത അഭിഭാഷകര്‍ നല്‍കിയ കേസ് ജയിച്ചുവെന്ന് പറയാമെന്നും കാനം. എല്ലാ മത വിശ്വാസികള്‍ക്കും ആരാധന നടത്താനുള്ള സൗകര്യം ഉണ്ടാകണം.1991 ല്‍ സ്ത്രീപ്രവേശനം വേണ്ടെന്ന വിധി വന്നപ്പോള്‍ സർക്കാർ അപ്പീല്‍ പോയില്ല. ഒരു കോടതി വിധിയോടും സർക്കാർ എതിർപ്പ് കാണിച്ചിട്ടില്ല.

ശബരിമല ഈ തിരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

By Divya