Sun. Dec 22nd, 2024
ദു​ബൈ:

വിദേശവ്യാപാരം 1.4 ട്രി​ല്യ​ൻ ദി​ർ​ഹ​മി​ൽ​നി​ന്ന് ര​ണ്ട്​ ട്രി​ല്യ​നി​ലേ​ക്ക്​ വ​ള​ർ​ത്തി സാ​മ്പ​ത്തി​ക​രം​ഗ​ത്ത്​ വ​ൻ കു​തി​പ്പ്​ ല​ക്ഷ്യ​മി​ടു​ന്ന പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​ക്ക്​ ദു​ബൈ കൗ​ൺ​സി​ൽ യോ​ഗം അ​ഗീ​കാ​രം ന​ൽ​കി. യുഎഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ സ​മു​ദ്ര-​വ്യോ​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ​ലോകത്തെ പു​തി​യ​ ന​ഗ​ര​ങ്ങ​ളു​മാ​യി ബ​ന്ധം സ്​​ഥാ​പി​ക്കു​ന്ന സ്വ​പ്​​ന​പ​ദ്ധ​തി​ക്ക്​ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ച്ച​​ക്കൊ​ടി കാ​ണി​ച്ച​ത്.

ലോകത്തിന്റെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​വും തു​റ​മു​ഖ​വു​മാ​യി ദു​ബൈ മാ​റു​മെ​ന്ന്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ഞ​ങ്ങ​ൾ ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വ്യാ​പാ​ര​പ​ദ്ധ​തി​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ 400​ ന​ഗ​ര​ങ്ങ​ളു​മാ​യി ക​ട​ൽ​വ​ഴി​യും വ്യോമ മാ​ർ​ഗ​ത്തി​ലും വ്യാ​പാ​ര​ബ​ന്ധം സൂ​ക്ഷി​ക്കു​ന്നു​ണ്ട്​. ഇ​തി​നെ പു​തി​യ 200​ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​കൂ​ടി വ​ള​ർ​ത്ത​ലാ​ണ്​ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്​ -അ​ദ്ദേഹം ട്വി​റ്റി​ൽ കു​റി​ച്ചു.

ആ​ഗോ​ള​ത​ല​ത്തി​ൽ ദു​ബൈ​യു​ടെ സ്​​ഥാ​നം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന പു​തി​യ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി കാ​ര്യ​ക്ഷ​മ​മാ​യ സ​ർ​ക്കാ​ർ സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്താ​നു​ള്ള വി​വി​ധ പ​രി​ഷ്​​ക​ര​ണ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദു​ബൈ ചേം​ബ​ർ ഒാ​ഫ് കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി ​വി​ഭ​ജി​ച്ച്​ കോ​മേഴ്സ്, അ​ന്താ​രാ​ഷ്​​ട്ര വ്യ​പാ​രം, ഡി​ജി​റ്റ​ൽ ഇ​ക്കോ​ണ​മി എ​ന്നി​വ​ക്ക്​ പ്ര​ത്യേ​കം ചേം​ബ​റു​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന്​ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.

By Divya