Mon. Dec 23rd, 2024
ന്യൂഡൽഹി:

ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പലിശ മുഴുവനായി എഴുതിത്തള്ളാനാവില്ലെന്നും പലിശ ഒഴിവാക്കുന്നത് ബാങ്കുകളെ തകർക്കുമെന്നും വിധിയിൽ പറയുന്നു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിേൻറതാണ് വിധി.

ബാങ്കുകളുടെ മുഴുവൻ പലിശയും മൊറട്ടോറിയം കാലത്ത് ഒഴിവാക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല. മൊറട്ടോറിയം കാലവാധി നീട്ടണമെന്ന ആവശ്യത്തോടും യോജിക്കാനാവില്ല. അത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാറും ആർബിഐയുമാണ്. സർക്കാറിൻെറ സാമ്പത്തിക നയങ്ങളിലും പദ്ധതികളിലും കോടതികൾ ഇടപെടരുത് -കോടതി വ്യക്തമാക്കി.

മൊറട്ടോറിയം പ്രഖ്യാപിച്ച സമയത്ത് ബാങ്ക് വായ്പകൾക്ക് പലിശയും പിഴപ്പലിശയും ഈടാക്കിയ നടപടി അംഗീകരിക്കാനാകാത്തതാണ്. അത്തരത്തിൽ പലിശ ഈടാക്കിയ ബാങ്കുകൾ ആ പണം വായ്പയെടുത്തവർക്ക് തിരികെ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

By Divya