Wed. Jan 22nd, 2025
കൊച്ചി:

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെയുള്ള സ്വപ്‌നയുടെ മൊഴി പുറത്ത്. സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടുവെന്നാണ് മൊഴിയില്‍ പറയുന്നത്. ക്രൈം ബ്രാഞ്ചിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയിലാണ് സ്വപ്‌നയുടെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഷാര്‍ജയില്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് തുടങ്ങാനായിരുന്നു സ്പീക്കറുടെ നീക്കമെന്നും ഈ സ്ഥാപനത്തിന് സൗജന്യമായി ഭൂമി കിട്ടാനായി ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നും മൊഴിയില്‍ പറയുന്നു. യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ സഹായത്തോടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. തിരുവനന്തപുരത്തെ ലീല പാലസ് ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും പറയുന്നു.

ഈ കൂടിക്കാഴ്ചയില്‍ ഭൂമി അനുവദിക്കാന്‍ വാക്കാല്‍ ധാരണയായെന്നും പിന്നീട് ഈ ആവശ്യത്തിനായി യുഎഇ സന്ദര്‍ശിച്ച് മറ്റു ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും മൊഴിയില്‍ പറയുന്നു.

By Divya