തിരുവനന്തപുരം:
ട്രെയിനില്‍ വെച്ച് കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് കേരളാ കത്തോലിക്ക ബിഷപ്പ് കൗൺസിൽ. മാർച്ച് പത്തൊമ്പതാം തിയതി ഡൽഹിയിൽ നിന്ന് ഒഡിഷയിലേക്ക് തേർഡ് ക്ലാസ് എ സി ടിക്കറ്റിൽ യാത്ര ചെയ്യുകയായിരുന്ന സേക്രട്ട് ഹാർട്ട് കോൺഗ്രിഗേഷൻ ഡൽഹി പ്രൊവിൻസിലെ കന്യാസ്ത്രീകളെ ഒരുസംഘം ആളുകള്‍ അധിക്ഷേപിക്കുകയായിരുന്നു.
നാല് കന്യാസ്ത്രീകളില്‍ രണ്ടുപേര്‍ ഒഡീഷ സ്വദേശികളും ഒരാള്‍ മലയാളിയുമാണ്. ഇവരില്‍ രണ്ടുപേര്‍ തിരുവസ്‌ത്രം അണിഞ്ഞിരുന്നു. മറ്റ് രണ്ടുപേരെ മതംമാറ്റാന്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ അധിക്ഷേപം.
കൈയ്യിൽ ഉണ്ടായിരുന്ന രേഖകൾ പരിശോധിച്ചപ്പോൾ ആരോപണം തെറ്റാണെന്ന് വ്യക്തമായി ബോധ്യമായിട്ടും ട്രയിനിൽ നിന്ന് അവരെ കസ്റ്റഡിയിൽ എടുക്കുകയും വനിതാ പൊലീസിന്റെ സാന്നിധ്യമില്ലാതെ ബലപ്രയോഗം നടത്തി ഇറക്കി കൊണ്ടുപോകുകയും ചെയ്യുക, അപരിചിതമായ ഒരു സ്ഥലത്തു വച്ച് നാല് സ്ത്രീകളെ അവഹേളിക്കാനായി വലിയൊരു ആൾക്കൂട്ടത്തെ അനുവദിക്കുക തുടങ്ങി, ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നൽകുന്ന സുരക്ഷിതത്വത്തെയും ഇന്ത്യൻ ഭരണഘടന നൽകുന്ന പൗരാവകാശത്തെയും ആഴത്തിൽ ചോദ്യം ചെയ്യുന്ന ഒന്നാണ് ഈ സംഭവമെന്ന് കെസിബിസി ചൂണ്ടിക്കാട്ടി.
https://www.youtube.com/watch?v=V6dY7haKKTg