Wed. Jan 22nd, 2025
ന്യൂഡൽഹി:

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണ നയം ചോദ്യം ചെയ്ത ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നോട്ടിസ്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം ഈ ഹർജിയും പരിഗണിക്കും.

സർക്കാർ സർവീസിലുള്ളവർക്ക്, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലും സംവരണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെയാണ് ഹർജി. മുന്നോക്ക സമുദായ ഐക്യമുന്നണിയാണ് ഹർജി സമർപ്പിച്ചത്. അടുത്ത മാസം ആറിനാണ് മറ്റ് ഹർജികൾ പരിഗണിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

By Divya