Mon. Dec 23rd, 2024
Pearle maaney and srinish aravind

കൊച്ചി:

അമ്മയായതിന്റെ സന്തോഷം പങ്കുവെച്ച് പേളി മാണി. മകള്‍ക്കൊപ്പമുള്ള ആദ്യ ചിത്രവും പുറത്തുവിട്ടു. സാധരണയായി മറ്റ് താരങ്ങള്‍ എല്ലാം തന്നെ കുഞ്ഞ് പിറന്നാല്‍ കുഞ്ഞിന്‍റെ കെെയ്യോ കാലോ  മാത്രമെ പങ്കുവെയ്ക്കാറുള്ളു. അതും മൂന്നാല്  ദിവസം ഒക്കെ കഴിഞ്ഞാല്‍. അതില്‍ നിന്ന് വ്യത്യസ്ഥമായാണ് പേളി മാണി കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രം പ്രസവിച്ച് മണിക്കൂറുകള്‍ക്ക് ശേഷം പങ്കുവെച്ചത്.

കുഞ്ഞിന്‍റെ ഫോട്ടോ സോഷ്യല്‍ മീഡയിയൂടെ പുറത്തുവിടരുതെന്ന് പലരും തന്നോട് പറഞ്ഞിരുന്നതായി പേളി മാണി ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കുറിച്ചു. പക്ഷേ കുഞ്ഞിന്‍റെ ഫോട്ടോ പങ്കുവെയ്ക്കുന്നതില്‍ തനിക്ക് സന്തോഷം മാത്രമെയുള്ളുവെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണമെന്നുമാണ് പേളി മാണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും പേളി മാണി പറഞ്ഞു.സോഷ്യല്‍ മീഡിയ പേളിയുടെയും കുഞ്ഞു മാലാഖയുടെയും ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു.

പേളി അമ്മയായ വിവരം ആദ്യം പങ്കുവെച്ച് ശ്രിനിഷായിരുന്ന. ഞങ്ങളുടെ മാലാഖക്കുട്ടിയെന്ന് പറഞ്ഞായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റ്.  ദൈവം ഞങ്ങൾക്കായി അയച്ച സമ്മാനം ഞങ്ങൾ സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും എല്ലാവർക്കും നന്ദി’, എന്നായിരുന്നു ശ്രീനിഷ് അരവിന്ദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

https://www.youtube.com/watch?v=kCxpKXB-TJs

By Binsha Das

Digital Journalist at Woke Malayalam