തെലങ്കാന:
തെലങ്കാനയിലെ പട്ടാള ക്യാമ്പിലെ വസ്തുതർക്കവുമായി ബന്ധപ്പെട്ട് മേജർ ജനറലിനെയും, പ്രതിരോധ ഉദ്യോഗസ്ഥരെയും രണ്ട് മാസത്തേക്ക് സിവിൽ ജയിലിൽ അടയ്ക്കാനുള്ള ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. സിവിൽ കോടതിയുടെ ഉത്തരവ് റദ്ദാക്കാൻ തെലങ്കാന ഹൈക്കോടതി തയാറാകാത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാരാണ് സുപ്രിംകോടതിയെ സമീപിച്ചത്.
കരസേനാ ക്യാമ്പിന് ചേർന്നുള്ള തന്റെ വസ്തുവിലേക്ക് പോകാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമീപവാസി നൽകിയ ഹർജിയിൽ, പ്രതിരോധ ഉദ്യോഗസ്ഥർ വസ്തുവിൽ പ്രവേശിക്കരുതെന്ന് സിവിൽ കോടതി ഉത്തരവിട്ടിരുന്നു.
ഇത് ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് മേജർ ജനറലിനെയും, പ്രതിരോധ ഉദ്യോഗസ്ഥരെയും ജയിലിലടയ്ക്കാൻ സിവിൽ കോടതി ഉത്തരവിട്ടിരുന്നത്.