Mon. Dec 23rd, 2024
തിരുവനന്തപുരം:

സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി കെ സി വേണുഗോപാൽ. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന ഘടകത്തിൻ്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

സുധാകരന്റെ സ്ഥാനാർത്ഥിത്വം മുന്നണിക്ക് ഗുണം ചെയ്യും. സുധാകരൻ മണ്ഡലത്തിൽ വിജയിക്കും. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ധർമ്മടം അസംബ്ലി മണ്ഡലത്തിൽ സുധാകരന് 4000 വോട്ടിന്റെ കുറവ് മാത്രമാണുണ്ടായത്. സംസ്ഥാന നേതാക്കൾ പറയുന്ന അഭിപ്രായങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ഹൈക്കമാൻഡ് നൽകിയത്.

ഒരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥി കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

By Divya