ജയ്പൂര്‍:
അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ ഇരുപത്തിയൊന്നുകാരന് വധശിക്ഷ. രാജസ്ഥാനിലെ ജുൻജുനു ജില്ലിയലെ പ്രത്യേക പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 26 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി.
ഈ വര്‍ഷം ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തെ കൃഷിയിടത്തിൽ കളിക്കുകയായിരുന്ന കുഞ്ഞിനെയാണ് പ്രതിയായ 21 കാരന്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തത്.
കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വിവരം വീട്ടുകാരെ അറിയിച്ചത്. വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കുറേയേറെ കഴിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് ഗുരുതര പരിക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തുകായിയിരുന്നു.
സംഭവം നടന്ന് അഞ്ച് മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് ഒമ്പത് ദിവസത്തിനുള്ളിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസിന്‍റെ അതിവേഗ നടപടിയെ കോടതിയും പ്രശംസിച്ചു. 40 സാക്ഷികളെയും 250 ഓളം തെളിവുകളും പൊലീസ് കോടതിയില്‍ ഹാജരാക്കിയത്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ജുൻജുനു പൊലീസ് ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തി. പൊലീസിന്റെയും ജുഡീഷ്യറിയുടെയും കാര്യക്ഷമതയ്ക്കും ഇരയ്ക്ക് നീതി ലഭ്യമാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയ്ക്കും ഉദാഹരണമാണ് ഈ അതിവേഗ നടപടിയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
https://www.youtube.com/watch?v=7RzJmlloA9o