Sun. Dec 22nd, 2024
ധർമ്മടം:

ധർമ്മടത്ത് മത്സരിക്കുമെന്ന വാർത്ത തെറ്റാണെന്ന് കെ സുധാകരൻ. താൻ മത്സരിക്കുമെന്ന വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ല. മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.

സി രഘുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. നാളെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നും കെ സുധാകരൻ പറഞ്ഞു. വാളയാർ പെൺകുട്ടികളുടെ മാതാവിന് പിന്തുണ നൽകാൻ ആലോചിച്ചിരുന്നു, എന്നാൽ പ്രാദേശിക എതിർപ്പിനെ തുടർന്നാണ് അത് ഉപേക്ഷിച്ചതെന്നും കെ സുധാകരൻ പറഞ്ഞു

By Divya