Wed. Jan 22nd, 2025
മലപ്പുറം:

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലീംലീഗില്‍ പൊട്ടിപ്പുറപ്പെട്ട ഭിന്നസ്വരങ്ങള്‍ തുടരുകയാണ്. സമവായ ചര്‍ച്ചകളിലൂടെ അനുരഞ്ജനത്തിന് ലീഗ് നേതൃത്വം ശ്രമിക്കുമ്പോഴും വിഭാഗീയത നേതൃത്വത്തിന് വെളുവിളിയാണ്. മുസ്ലീം ലീഗിലെ സംസ്ഥാന ഭാരവാഹികള്‍ വരെ അതൃപ്തി പ്രകടിപ്പിച്ച് പരസ്യമായി രംഗത്ത് വന്നതോടെയാണ് മുന്‍കാലങ്ങളില്‍ ഇല്ലാത്ത വിധം ലീഗിന് ഭിന്നസ്വരങ്ങള്‍ തലവേദനയായത്.

കൊടുവള്ളിയില്‍ നിന്ന് തുടങ്ങി തിരൂരങ്ങാടിയിലും കളമശേരിയിലും സ്ഥാനാര്‍ത്ഥിത്വം വിഭാഗീയത രൂക്ഷമാക്കി. തഴയപെട്ടവരും പ്രതിഷേധമുള്ളവരും രഹസ്യമായും പരസ്യമായും നേതൃത്വത്തിനെതിരെ പലപ്പോഴും രംഗത്തെത്തി. ഒടുവില്‍ പകരം ചുമതലകള്‍ നല്‍കിയും അവസരമൊരുക്കിയും ചര്‍ച്ചകളിലൂടെ പലരെയും തൃപ്തിപ്പെടുത്തി.

പക്ഷേ കളമശേരി ഇപ്പോഴും ലീഗിനകത്തെ തീകനല്‍ തന്നെയാണ്. എറണാകുളം ജില്ലാ നേതൃത്വവും അഹമ്മദ് കബീറും പാണക്കാടെത്തി ഹൈദരലി തങ്ങളെ കണ്ട് നിലപാട് ആവര്‍ത്തിച്ചു.

By Divya