Mon. Dec 23rd, 2024
തിരുവനന്തപുരം:

നേമത്ത്​ ഞങ്ങൾ മത്സരിക്കുന്നത്​ ഒന്നാം സ്​ഥാനത്തിനാണെന്നും രണ്ടാം സ്​ഥാനത്തിന്​ വേണ്ടി മറ്റുള്ളവർ മത്സരിച്ചോ​ട്ടെയെന്നും യുഡിഎഫ്​ സ്​ഥാനാർത്ഥിയും കോൺഗ്രസ്​ നേതാവുമായ​ കെ മുരളീധരൻ. നേമത്ത്​ ആരൊക്കെ തമ്മിലാണ്​ മത്സരമെന്ന ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേമത്ത്​ യുഡിഎഫ്​ സംവിധാനം ചലിച്ചുതുടങ്ങിയിട്ടുണ്ടെന്നും വിജയത്തിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്​സഭ തിരഞ്ഞെടുപ്പിൽ നേമത്തെ യുഡിഎഫ്​ വോട്ട്​ ഉയർന്നിട്ടുണ്ട്​. അത്​ ഇനിയും വർദ്ധിപ്പിക്കാനാകുമെന്നും പ്രവർത്തകർ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂർകാവിലോ മ​റ്റേതെങ്കിലും സിറ്റിങ്​ സീറ്റുകളിലോ സ്​ഥാനാർത്ഥിയായിരുന്നെങ്കിൽ വരുന്ന സർക്കാറിൽ മന്ത്രിയാകാനാണ്​ മത്സരിക്കുന്നതെന്ന്​ ആളുകൾ കരുതുമായിരുന്നു. നേമത്ത്​ മത്സരിക്കാനെത്തിയ സാഹചര്യം എല്ലാവർക്കും അറിയാമെന്നും ഇവിടെ വർഗീയതക്കെതിരായി വികസനത്തിനാണ്​ വോട്ട്​ ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

By Divya