Mon. Dec 23rd, 2024
ന്യൂഡൽഹി:

ബിജെപി എം പി രാം സ്വരൂപ്​ ശർമയെ ഡൽഹിയിലെ​ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ലോക്​സഭാംഗമാണ്​. 62 വയസ്സായിരുന്നു. ​ആർഎംഎൽ ആശുപത്രിക്ക്​ സമീപത്തെ ഗോമതി അപാർട്​മെന്‍റിലെ ഫ്ലാറ്റിലെ സീലിങ്​ ഫാനിൽ​ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്നാണ്​ പ്രാഥമിക നിഗമനം.

വാതിൽ ഉള്ളിൽ നിന്ന്​ പുട്ടിയ നിലയിലായിരുന്നു. പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. റാം സ്വരൂപ്​ ശർമയുടെ നിര്യാണത്തെ തുടർന്ന്​ ബിജെപി പാർലമെന്‍ററി പാർട്ടി യോഗം റദ്ദാക്കി. 2014ലാണ്​ അദ്ദേഹം ആദ്യമായി പാർലമെന്‍റിലേക്ക്​ തിരഞ്ഞെടുക്കപ്പെട്ടത്. 2019ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

By Divya