കൊല്‍ക്കത്ത:
വിവാദങ്ങള്‍ക്കൊടുവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സ്വപാന്‍ ദാസ് ഗുപ്ത രാജ്യസഭയില്‍ നിന്ന് രാജിവെച്ചു.
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് തിരഞ്ഞെടുക്കപ്പെട്ട എംപി സ്വപാന്‍ ദാസ്ഗുപ്തയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുപ്ത രാജിവെച്ചത്.
ഭരണഘടനയുടെ 10ാം ഷെഡ്യൂള്‍ പ്രകാരം ദാസ്ഗുപ്തയെ അയോഗ്യനാക്കണമെന്നാണ് തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ആവശ്യപ്പെട്ടിരുന്നത്. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംപിമാര്‍ക്ക് രാഷ്ട്രീയ അംഗത്വം സ്വീകരിക്കുന്നതിലുള്ള നിബന്ധനകള്‍ ദാസ്ഗുപ്ത ലംഘിച്ചുവെന്നും മഹുവ പറഞ്ഞിരുന്നു.