Thu. May 2nd, 2024
കൊച്ചി:

ക്രൈം എഡിറ്റർ ടി പി നന്ദകുമാർ കൊച്ചിയിലെ ഇ ഡി ഓഫിസിൽ തെളിവ് നൽകാൻ ഇന്നെത്തും. പിണറായി വിജയൻ, തോമസ് ഐസക്, എം എ ബേബി എന്നിവർക്കെതിരെയുള്ള പരാതിയിലാണ് തെളിവ് നൽകുന്നത്. സി പി എം നേതാക്കാൾ വിവിധ ഇടപാടുകളിൽ കള്ളപ്പണം വെളിപ്പിച്ചെന്നാണ് പരാതി. ലാവലിൻ, സ്വരലയാ, വിഭവ ഭൂപട ഇടപാട് എന്നിവ സംബന്ധിച്ചാണ് പരാതി.

ഇ ഡി യുടെ പ്രഥമിക അന്വേഷണത്തിന്‍റെ ഭാഗമായി തെളിവുകൾ ഹാജരാക്കാനാണ് നന്ദകുമാറിനോട് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്. 2006 ൽ ഡിആർഐക്ക് നല്കിയ പരാതിയിൽ 15 വർഷത്തിന് ശേഷമാണ് ഇ ഡിയുടെ ഇടപെടൽ. സ്പ്രിംഗ്ലർ വിവാദം നടക്കവേ, മുമ്പ് ഡിആർഐക്ക് നൽകിയ പരാതിയിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന് കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നന്ദകുമാർ നൽകിയ കത്തിന്മേൽ പ്രാഥമിക അന്വേഷണത്തിന് ഇഡിക്ക് നിർദ്ദേശം നൽകുകയായിരുന്നു

By Divya