Thu. Jan 23rd, 2025
മലപ്പുറം:

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി പി സാനുവിന് കര്‍ഷക നേതാക്കള്‍
തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കൈമാറി. തുകയും കിസാന്‍ സഭാ പതാകയും കുല്‍ ഹിന്ദ് കിസാന്‍ സഭാ സെക്രട്ടറി മേജര്‍ സിംഗ് പുന്നെവാള്‍, വൈസ് പ്രസിഡന്റ് സുര്‍ജിത് സിംഗ്, ബീഹാര്‍ കിസാന്‍ നേതാവ് പ്രഭുരാജ് നരേന്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് നല്‍കിയത്.

അഖിലേന്ത്യാ കിസാന്‍ സഭാ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണനും കിസാന്‍ സഭ ധനകാര്യ സെക്രട്ടറിയും മുന്‍ എസ്എഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനുമായ പി കൃഷ്ണപ്രസാദും ചേര്‍ന്നാണ് തുകയും പതാകയും സ്വീകരിച്ചത്. കര്‍ഷക സമരത്തില്‍ സജീവ പങ്ക് വഹിച്ച വി പി സാനു തിരഞ്ഞെടുപ്പ് പോരാട്ടത്തിലും വിജയം നേടുമെന്ന് കുല്‍ ഹിന്ദ് കിസാന്‍ സഭാ സെക്രട്ടറി മേജര്‍ സിംഗ് പുന്നെവാള്‍ പറഞ്ഞു

By Divya