Fri. Aug 8th, 2025
ചെന്നൈ:

അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി വിട്ട ഡിഎംഡികെയ്ക്ക് കൈ നിറയെ സീറ്റുകൾ നൽകി അമ്മാ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ). വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെ മുന്നണിയിൽ 60 സീറ്റിൽ മത്സരിക്കും. നേരത്തേ മത്സരിക്കുമെന്നു പ്രഖ്യാപിച്ച 42 മണ്ഡലങ്ങൾ ഡിഎംഡികെയ്ക്കു നൽകുമെന്ന് എഎംഎംകെ ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ പറഞ്ഞു.

50 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയും ‍ഡിഎംഡികെ പുറത്തിറക്കി. പാർട്ടി സ്ഥാപകൻ വിജയകാന്ത് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇത്തവണ മത്സരിക്കില്ലെന്നാണു സൂചന.

By Divya