കൊല്‍ക്കത്ത:
പശ്ചിംബംഗാളിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാരെയും സിനിമാതാരങ്ങളെയും കേന്ദ്രമന്ത്രിയെയും സ്ഥാനാര്‍ത്ഥികളാക്കിയ നടപടിയും മത്സരാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിക്കുന്നതിന് ഒന്നിലധികം റൗണ്ടുകള്‍ എടുക്കുന്നതിനെയും പരിഹസിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത്.
പാര്‍ട്ടിക്ക് ശക്തമായ പ്രാദേശിക സ്ഥാനാര്‍ത്ഥികളില്ലെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നതെന്നും തൃണമൂല്‍ പറഞ്ഞു.