Mon. Dec 23rd, 2024
sfi workers ragging student in maharajas college

കൊച്ചി:

മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ റാഗിങ് പരാതിയുമായി വിദ്യാര്‍ത്ഥി. ഒന്നാം വർഷ വിദ്യാർത്ഥിയായ മലപ്പുറം സ്വദേശിയായ റോബിനാണ് എറണാകുളം സെൻട്രൽ പോലീസ്  സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഒന്നാം വർഷ മലയാള വിഭാഗം വിദ്യാര്‍ത്ഥിയാണ് റോബിന്‍.

ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും വിവസ്ത്രനാക്കി ഫോട്ടോ എടുത്തുവെന്നുമാണ് പരാതി. ഇരുമ്പ് വടി കൊണ്ട് കാൽ മുട്ടിലടക്കം മർദിച്ചിട്ടുണ്ട്. ഭക്ഷണം നൽകുകയോ രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കുകയോ ചെയ്തില്ലയെന്നും പരാതിയില്‍ പറയുന്നു.

വെള്ളിയാഴ്ച വൈകുന്നേരം 8 മണി മുതൽ ശനിയാഴ്ച രാവിലെ 11 മണിവരെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവരുടെ സംഘം റോബിനെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് മർദിക്കുകയും വിവസ്ത്രനാക്കി ഫോട്ടോ എടുത്തതായും റോബിൻ ആരോപിക്കുന്നു.

പൊലീസിൽ പരാതി നൽകിയാൽ വേറെ കേസിൽ കുടുക്കുമെന്ന് പറഞ്ഞതായും റോബിന്റെ സുഹൃത്ത് ഒരു ഓണ്‍ലെെന്‍ വാര്‍ത്താ പോര്‍ട്ടലിനോട് വെളിപ്പെടുത്തി.

എസ്എഫ്ഐയുടെ പിരിവിന് ഇറങ്ങാൻ നിർബന്ധിച്ചപ്പോൾ അതിനു തയ്യാറാകാത്തതിനെ തുടർന്നാണ് മർദനമെന്നാണ് പരാതിയില്‍ പറയുന്നത്.  എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

https://www.youtube.com/watch?v=9YfKHnRB8AQ

 

By Binsha Das

Digital Journalist at Woke Malayalam