Mon. Dec 23rd, 2024
Thrun Moorthy

‘ഓപ്പറേഷന്‍ ജാവ’ ടെലിഗ്രാമില്‍ പ്രചരിപ്പിക്കുന്നതിനെതിരേ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ചെറിയ കുട്ടികളെ ഉപയോഗിച്ച് പോലും സിനിമകളുടെ വ്യാജ പകർപ്പുകൾ പലരും പ്രചരിപ്പിക്കുന്നുണ്ടെന്ന് തരുൺ മൂർത്തി. സിനിമ കണ്ടില്ലെങ്കിലും ഇതുപോലെ ചെയ്യരുതെന്ന് സംവിധായകന്‍ അഭ്യര്‍ത്ഥിച്ചു.

ചിത്രത്തിന്റെ വ്യാജ പകർപ്പ് പ്രചരിക്കുന്ന ചില യുട്യൂബ് ചാനലുകളുടെ സ്ക്രീന്‍ഷോട്ട് സഹിതം പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അദ്ദേഹത്തിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ് വെെറലാവുകയാണ്.

മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പത്ത് വയസ്സുള്ള ഒരു കുട്ടി ‘ഓപ്പറേഷന്‍ ജാവ’ നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന വീഡിയോ കണ്ടുവെന്നും അത് റിപ്പോര്‍ട്ട് ചെയ്ത് കളഞ്ഞപ്പോള്‍ മറ്റൊരു പത്ത് വയസ്സുകാരന്‍ ടെലിഗ്രാമില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ എന്ന് വിവരിച്ചുകൊണ്ട് വീഡിയോയുമായി രംഗത്ത് വരികയും ചെയ്തുവെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു.

ദയവ് ചെയ്ത് ചെയ്യുന്നത് എന്താണ് എന്ന് അറിയാതെ കുഞ്ഞുങ്ങളെ ഇത് പൊലുള്ള ക്രൈം കളിൽ ഉപയോഗിക്കരുതെന്നും അദ്ദേഹം പറയുന്നു. നിരവധി പേരാണ് സംവിധായകന് പിന്തുണയുമായി രംഗത്തെത്തുന്നത്.

https://www.youtube.com/watch?v=8Dqfobz-rN0

 

https://www.facebook.com/100001647185465/posts/3993851104013090/?d=n

By Binsha Das

Digital Journalist at Woke Malayalam