Mon. Dec 23rd, 2024
ന്യൂഡൽഹി:

എംപി സ്ഥാനം രാജിവെക്കാതെയാകും നിമയസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്ന് കോൺഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ എംപി. വട്ടിയൂ‍ര്‍കാവിലെ എട്ട് വര്‍ഷത്തെ പ്രവ‍ര്‍ത്തനമാണ് നേമത്തെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തൽ.

വ‍ര്‍ഗീയതക്ക് എതിരായ പോരാട്ടമാണ് നേമത്തേത്. കോൺഗ്രസിന്റെ ഉറച്ച സീറ്റല്ല നേമം. പക്ഷേ നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യം.

ആത്മവിശ്വാസമുള്ളതുകൊണ്ടാണ് മത്സരിക്കുന്നത്. യുഡിഎഫ് ജയിക്കുമെന്നും ഗവണമെന്റ് ഉണ്ടാക്കുമെന്നും കെ മുരളീധരൻ കൂട്ടിച്ചേര്‍ത്തു. സീറ്റ് ലഭിക്കാത്തതിലുള്ള ലതികാ സുഭാഷിന്റെ മനോവിഷമം മനസിലാക്കുന്നു. അതിന് ഇതുപോലെ ഒരു പ്രതികരണം ആവശ്യമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By Divya