Mon. Dec 23rd, 2024
മലപ്പുറം:

പുനലൂരില്‍ അബ്ദുറഹ്മാൻ രണ്ടത്താണിയെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല പിഎംഎ സലാമിന് നൽകി. പേരാമ്പ്രയിൽ സ്ഥാനാർത്ഥി പിന്നീട് അറിയിക്കുമെന്നും മുസ്ലീം ലീഗ് നേതൃത്വം വ്യക്തമാക്കി.

പുനലൂരിലൂടെ തെക്കൻ കേരളത്തിലും മുസ്ലീം ലീഗിൻ്റെ എംഎൽഎ പ്രതിനിധ്യം ഉറപ്പ് വരുത്തുമെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി പ്രതികരിച്ചു. വലിയ അംഗീകാരവും ഉത്തരവാദിത്വവുമാണ് പാർട്ടി ഏൽപ്പിച്ചതെന്നും അബ്ദുറഹിമാൻ രണ്ടത്താണി മലപ്പുറത്ത് പറഞ്ഞു.

By Divya