Sun. Dec 22nd, 2024
കുറ്റ്യാടി:

കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങിയ കുറ്റ്യാടിയില്‍ പ്രാദേശിക നേതാവ് കെപി കുഞ്ഞമ്മദ് കുട്ടി തന്നെ സിപിഐഎം സ്ഥാനാര്‍ത്ഥിയാകും. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റാണ് തീരുമാനം എടുത്തത്.

”പാര്‍ട്ടി മത്സരിക്കുന്നതിന്റെ അത്യാഹ്‌ളാദത്തിലാണ് മണ്ഡലം. അക്കാര്യത്തില്‍ ഒരു സംശയവുമില്ല,” കെപി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു. എൽഡിഎഫ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനായിരുന്നു കുറ്റ്യാടി സീറ്റ് നല്‍കിയത്. ഇതിനെതിരെ രണ്ട് തവണയാണ് സിപിഐഎം പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും പ്രവര്‍ത്തകര്‍ കുറ്റ്യാടി ജോസ് വിഭാഗത്തിന് നല്‍കിയതില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.

By Divya