Mon. Dec 23rd, 2024
ഏറ്റുമാനൂർ:

ഏറ്റുമാനൂർ സീറ്റ് സംബന്ധിച്ച് പല നേതാക്കളും പ്രതീക്ഷ തന്നുവെന്ന് ലതിക സുഭാഷ്. മറ്റ് മണ്ഡലങ്ങളെക്കുറിച്ച് ചർച്ച നടന്നിട്ടില്ല. ഇത്തവണ ഏറ്റുമാനൂർ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ലതിക സുഭാഷ് പറഞ്ഞു. കോട്ടയത്ത് പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ലതിക സുഭാഷ്.

കേരള കോൺഗ്രസിൽ നിന്ന് ഏറ്റെടുക്കുന്നതിൽ പ്രഥമ പരിഗണ ഏറ്റുമാനൂരിനായിരുന്നു. ഏറ്റുമാനൂർ ജോസഫ് ഗ്രൂപ്പിന് നൽകിയെന്നല്ലാതെ മറ്റൊന്നും അറിയിച്ചിരുന്നില്ല. കോൺഗ്രസിന് ഏറ്റവും ശക്തമായ മണ്ഡലമാണ് ഏറ്റുമാനൂർ. ഏറ്റുമാനൂരുകാർ കൈപ്പത്തിക്ക് വോട്ട് ചെയ്യാൻ കൊതിക്കുകയാണ്.

കോൺഗ്രസ് നേതാക്കൾ സ്വതന്ത്രമായി മത്സരിച്ച് ജയിച്ച ചരിത്രം ഏറ്റുമാനൂരിനുണ്ടെന്നും ലതിക സുഭാഷ് കൂട്ടിച്ചേർത്തു.

By Divya