Thu. Jan 23rd, 2025
ന്യൂഡൽഹി:

ലോകാത്ഭുതങ്ങളിലൊന്നായ താജ്​ മഹലിന്‍റെ പേരു മാറ്റണമെന്ന വിവാദ പ്രസ്​താവനയുമായി ഉത്തർപ്രദേശ് ബിജെപി​ എംഎൽഎ. ഛത്രപതി ശിവജിയുടെ പിൻഗാമിയായി ​മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിശേഷിപ്പിച്ച സുരേന്ദ്ര സിങ്​ താജ്​മഹലിന്‍റെ പേര്​ രാംമഹൽ എന്ന്​ മാറ്റണമെന്ന്​ ആവശ്യപ്പെടുകയായിരുന്നു.

താജ്​മഹൽ ഒരു ശിവക്ഷേ​ത്രമായിരുന്നു. മുസ്​ലിം ആക്രമണകാരികൾ ഇന്ത്യയുടെ സംസ്​കാരം നശിപ്പിക്കുന്നതിനായി ശിവക്ഷേത്രം ഇല്ലാതാക്കി താജ്​മഹലാക്കി മാറ്റുകയായിരുന്നു​വെന്നും ബിജെപി എംഎൽഎ പറഞ്ഞു.
‘താജ്​മഹൽ ഒരു ശിവക്ഷേത്രമായിരുന്നു. ഇന്ത്യൻ സംസ്​കാ​രത്തെ നശിപ്പിക്കാൻ മുസ്​ലിം ആക്രമണകാരികൾ അവ കീഴടക്കുകയായിരുന്നു. ഒരു സുവർണാവസരം വീണ്ടും കൈവന്നു. ശിവജിയുടെ പിന്മുറക്കാരുടെ കൈവശം യു പി ഭരണമെത്തി’ -സുരേന്ദ്രസിങ്​ പറഞ്ഞു.

By Divya