Mon. Dec 23rd, 2024
പാലക്കാട്:

പട്ടാമ്പി സീറ്റിനായി സമ്മർദ്ദം ശക്തമാക്കി യൂത്ത് ലീഗ്. ലീഗിന് സീറ്റ് നൽകുന്നില്ലെങ്കിൽ പട്ടാമ്പിയിൽ നിന്നും എംഎ സമദിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ കോൺഗ്രസ് മത്സരിക്കുന്ന പാലക്കാട് ജില്ലയിലെ സീറ്റുകളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുമെന്ന് യൂത്ത് ലീഗ് ജില്ലാ നേതാക്കൾ ലീഗ് സംസ്ഥാന നേതൃത്വത്തെ അറിയച്ചു.

പട്ടാമ്പി സീറ്റ് കോൺഗ്രസിൽ നിന്നും നേടി എടുക്കാത്ത ലീഗ് നേതൃതത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉള്ളത്. പാലക്കാട് ജില്ലയിൽ നിന്നുള്ള മുസ്‍ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾ മുസ്‍ലിം ലീഗ് സംസ്ഥാന നേതാക്കളെ സന്ദർശിച്ചു.

പട്ടാമ്പി സീറ്റ് ലീഗിന് നൽകാൻ കഴിയില്ലെങ്കിൽ കുന്ദമംഗത്ത് ദിനേശ് പെരുമണ്ണയെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി ലീഗ് സീറ്റ് നൽകിയത് പോലെ എംഎ സമദിനെ UDF സ്വതന്ത്രനായി മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ പാലക്കാട് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിക്കില്ലെന്നും നേതാക്കൾ പറയുന്നു.

By Divya