ന്യൂഡൽഹി:
നഴ്സിങ് സ്കൂളുകളും കോളജുകളും വിദ്യാർത്ഥികളിൽ നിന്നു നിർബന്ധിത സർവീസ് ബോണ്ട് വാങ്ങുന്നതും സർട്ടിഫിക്കറ്റ് വിട്ടുകൊടുക്കാതിരിക്കുന്നതും ശ്രദ്ധയിൽപെട്ടാൽ നടപടിയുണ്ടാകുമെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ വ്യക്തമാക്കി.
നഴ്സിങ് സ്ഥാപനങ്ങൾക്കും കോഴ്സുകൾക്കുമുള്ള അടിസ്ഥാനയോഗ്യത സംബന്ധിച്ചു കൗൺസിൽ കൊണ്ടുവന്ന പുതിയ നിയന്ത്രണചട്ടത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കൗൺസിൽ നിർദേശിക്കുന്ന സിലബസ് സ്ഥാപനങ്ങൾക്കോ സർവകലാശാലകൾക്കോ സംസ്ഥാന നഴ്സിങ് റജിസ്ട്രേഷൻ കൗൺസിലിനോ മാറ്റാനാകില്ലെന്നും ചട്ടത്തിലുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ അധ്യായങ്ങൾ ഉൾപ്പെടുത്താം.