Wed. Oct 8th, 2025
തിരുവനന്തപുരം:

നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതായി കെ സുധാകരന്‍. പ്രശ്നങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് മാത്രമായിരിക്കും. പരിഹരിച്ചില്ലെങ്കില്‍ ജയസാധ്യതയെ ബാധിക്കും.

മല്‍സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിന് കെ മുരളീധരനെ അഭിനന്ദിക്കണം. മട്ടന്നൂര്‍ ആര്‍എസ്പിക്ക് നല്‍കിയ  തീരുമാനം ഏകപക്ഷീയമാണ്. കണ്ണൂരിലെ കാര്യങ്ങള്‍ വര്‍ക്കിങ് പ്രസിഡന്റായ തന്നോടും പോലും ചര്‍ച്ച ചെയ്തില്ല. പല നേതാക്കളും ഇടപെടലുകൾ നടത്തി. എല്ലാ പ്രശ്നങ്ങളിലും ഇന്നു വൈകിട്ടു പരിഹാരമുണ്ടാകുെമന്നും സുധാകരൻ പറഞ്ഞു.

By Divya