Wed. Jan 22nd, 2025
തിരുവനന്തപുരം:

ബിഡിജെഎസിൻ്റെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എന്നാൽ കൊടുങ്ങല്ലൂർ, കുട്ടനാട് സീറ്റുകളുടെ കാര്യത്തിലുള്ള സസ്പെൻസ് തുടരുകയാണ്.

ഇരവിപുരത്ത് രഞ്ജിത്ത് രവീന്ദ്രൻ, ഇടുക്കിയിൽ സംഗീത വിശ്വനാഥൻ, ഉടുമ്പൻചോലയിൽ സന്തോഷ് മാധവൻ, തവനൂരിൽ രമേശ് കോട്ടായിപ്പുറം, വാമനപുരത്ത് തഴവ സഹദേവൻ, ഏറ്റുമാനൂരിൽ ഭാരത് കൈപ്പരേത്ത്‌ എന്നിവരാണ് മത്സരിക്കുക. മൂന്ന് ഘട്ടങ്ങളിലായി 18 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. അതേസമയം തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമോ എന്ന കാര്യത്തിലുള്ള അവ്യക്തത ഇപ്പോഴും തുടരുകയാണ്.

രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലും കൊടുങ്ങല്ലൂർ, കുട്ടനാട് സീറ്റുകൾ പ്രഖ്യാപിച്ചിരുന്നില്ല. പൂഞ്ഞാറിൽ എം ആർ ഉല്ലാസ്, വൈക്കത്ത് അജിതാ സാബു , കളമശ്ശേരിയിൽ പി എസ് ജയരാജൻ പറവൂരിൽ എബി ജയപ്രകാശ് ചാലക്കുടിയിൽ ഉണ്ണികൃഷ്ണൻ ചാലക്കുടി, നെന്മാറയിൽ അനുരാഗ് എഎൻ എന്നിവരാണ് രണ്ടാം ഘട്ട പട്ടികയിൽ ഉണ്ടായിരുന്നവർ.

By Divya