Mon. Dec 23rd, 2024
കണ്ണൂർ:

മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍. കരകൗശലവസ്തുക്കളും പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള ചവിട്ടികളും നിര്‍മിച്ച് വില്‍പന നടത്തിയതില്‍ നിന്നാണ് തുക സമാഹരിച്ചത്. പിണറായി വിജയൻ്റെ പ്രതിനിധി ഗാന്ധിഭവനില്‍ നേരിട്ടെത്തിയാണ് തുക കൈപ്പറ്റിയത്.

കഴിഞ്ഞ തവണയും പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് ഗാന്ധി ഭവനിലെ അമ്മമാരായിരുന്നു. തിരുവിതാംകൂര്‍ മുന്‍ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യരുടെ ജേഷ്ഠൻ്റെ ചെറുമകള്‍ ആനന്ദവല്ലിയമ്മാളിൻ്റെ നേതൃത്വത്തിലായിരുന്നു അന്നത്തെ സംഭാവന. ഒന്‍പത് അമ്മമാര്‍ ചേര്‍ന്നു ഇന്ന് തിരുവനന്തപുരം എകെജി സെന്ററില്‍ എത്തിയായിരുന്നു അന്ന് തുക കൈമാറിയത്. ഇത്തവണയും ആ പതിവ് തുടര്‍ന്നു.

ഇത്തവണയും ആനന്ദവല്ലിയമ്മാളിൻ്റെ നേതൃത്വത്തിലായിരുന്നു തുക സ്വരൂപിച്ചത്. ഗാന്ധിഭവന്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ ധര്‍മ്മടത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറും

By Divya