Mon. Dec 23rd, 2024
മലപ്പുറം:

തവനൂരിൽ എൽഡിഎഫ്​ സ്ഥാനാർത്ഥി ഡോ കെ ടി ജലീലിനെതിരെ യുഡിഎഫ്​ സ്ഥാനാർത്ഥിയായി ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ മത്സരിക്കും. ജില്ലയിൽ കോൺഗ്രസ്​ മത്സരിക്കുന്ന നാല്​ സീറ്റുകളിൽ ഒന്നാണിത്​. ഫിറോസ്​ കുന്നംപറമ്പിൽ, യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന വൈസ്​ പ്രസിഡൻറ്​ റിയാസ്​ മുക്കോളി എന്നിവരുടെ പേരുകളാണ്​ പരിഗണനയിലുണ്ടായിരുന്നത്​.

മത്സരിക്കാൻ താൽപര്യമുണ്ടോ എന്ന്​ ഫിറോസ്​ കുന്നംപറമ്പിലിനോട്​ കോൺഗ്രസ്​ നേതൃത്വം നേരത്തേ ആരാഞ്ഞിരുന്നു. കെ ടി ജലീലിനെതിരെ ശക്തമായ സ്ഥാനാർത്ഥിയെ നിർത്തി മണ്ഡലം പിടിച്ചെടുക്കുന്നതി​ൻറെ ഭാഗമായാണ്​ മുസ്​ലിം ലീഗ്​ പ്രവർത്തകൻ കൂടിയായ ഫിറോസിനെ രംഗത്തിറക്കുന്നത്​.

പാലക്കാട്​ ആലത്തൂർ സ്വദേശിയായ ഇദ്ദേഹം ​സ്​കൂൾ പഠനക്കാലത്ത് കെഎസ് യു പ്രവർത്തകനായിരുന്നു. പിന്നീട് യൂത്ത് കോൺഗ്രസി​ൻറെ ബ്ലോക്ക് സെക്രട്ടറിയായി. തുടർന്ന്​ മുസ്​ലിം ലീഗിൽ ചേർന്നു. യൂത്ത് ലീഗി​ൻറെ നിയോജക മണ്ഡലം പ്രസിഡൻറായി. 31ാം വയസ്സിൽ ചാരിറ്റി മേഖലയിലേക്ക് കടന്നുവന്ന ശേഷം കക്ഷിരാഷ്​ട്രീയ പ്രവർത്തനം ഉപേക്ഷിച്ചിരുന്നു.

By Divya